Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇരട്ട സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ; ഇന്ത്യക്ക് കൂറ്റൻ സ്കോർ



ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി ശുഭ്‌മാന്‍ ഗില്‍. ഒന്നാം ഏകദിനത്തില്‍ 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ് ഗിൽ മടങ്ങിയത്. ഒപ്പം ഇന്ത്യയ്‌ക്ക്‌ കൂറ്റൻ സ്‌കോറും സമ്മാനിച്ചു. 50 ഓവറിൽനിന്ന്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 349 റൺസാണ്‌ ഇന്ത്യ നേടിയത്‌.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമായും ശുഭ്‌മാൻ ഗില്‍ മാറി. 19 ഇന്നിങ്സില്‍ 1000 റണ്‍സ് പിന്നിട്ടാണ് ഗില്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇക്കഴിഞ്ഞ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ്‌ ഇഷാൻ കിഷൻ ഇരട്ടസെഞ്ചുറി നേടിയത്‌. സച്ചിൻ, സെവാഗ്‌, രോഹിത്‌ ശർമ, ഇഷാൻ കിഷൻ എന്നിവരാണ്‌ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ മറ്റ്‌ ഇന്ത്യൻ താരങ്ങൾ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!