Idukki വാര്‍ത്തകള്‍
മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഇടുക്കി താലൂക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണം നടന്നു


മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഇടുക്കി താലൂക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണം നടന്നു. കട്ടപ്പന നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി ഉത്ഘാടനം ചെയ്തു. നിർദ്ധനരായ വിധവകൾക്കായാണ് സൗജന്യ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തത്.
നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി ഉത്ഘാടനം ചെയ്തു. കട്ടപ്പന സഹകരണ ബാങ്ക് പ്രസി. ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ സുരേഷ് പനക്കമുറി അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു, ട്രസ്റ്റ് പ്രസിഡന്റ് ഹാനോക്ക് കെ.എച്ച്, ലീഗൽ അഡ്വൈസർ അഡ്വ.മോബിൻ മാത്യു, സെക്രട്ടറി രാജൻ പി.കെ. ട്രസ്റ്റ് ഭാരവാഹികളായ
എ.കെ.ശശിധരൻ, ശശി എൻ., ജയ്സൺ ഇടുക്കി, സജിലി ബിജു, പ്രമീള സുരേഷ്, സുബ്രമഹ്ണ്യൻ എസ്. തുടങ്ങിയവർ സംസാരിച്ചു.