കട്ടപ്പന താലൂക് ആശുപത്രി പുതിയ മുഖച്ഛായയിലേക്ക്.16 കോടി രൂപക്ക് ബഹുനില കെട്ടിടം നിർമ്മിക്കനുള്ള പ്രവർത്തണം ഉടൻ ആരംഭിക്കും.
സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പുതിയ വാർഡ് വരുന്ന ആഴ്ച പ്രവർത്തനമാരംഭിക്കും. ഒ പി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും.ഒപ്പം ജീവിനക്കാരുടെയും ഡോക്ടർമാരുടെയും കുറവ് ഉടൻ പരിഹരിക്കുമെന്നും ഡിഎംഒ എൽ മനോജ് പറഞ്ഞു. താലൂക്ക് ആശുപത്രി സന്ദർശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട്ടപ്പന താലൂക് ആശുപത്രി വികസനപാതയിലേക്ക് കടക്കുന്നു. ബഹുനില കെട്ടിടം നിർമിക്കാൻ കിഫ്‌ബി 16 കോടി രൂപ അനുവദിച്ചു.ഇതിനുള്ള തുടർനടപടികൾ ഉടൻ ആരംഭിക്കും. ഒപ്പം ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ത്രീകൾക്കും പുരുഷൻ മാർക്കുമായി പുതിയ വാർഡ് തുറക്കും. അതോടൊപ്പം ഇനി ഒ പി ടിക്കറ്റുകൾ ഓൺലൈൻ മുഖാന്തരം വീട്ടിലിരുന്ന് എടുക്കുവാനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്നും ഡി.എം.ഒ എൽ മനോജ് പറഞ്ഞു . ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും സന്ദർശിക്കാൻ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രി നിലവിൽ അഭിമുഖീകരിക്കുന്ന ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവ് നികത്തുന്നതിനും ഉടൻ തീരുമാനം ഉണ്ടാകും. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും താലൂക്ക് ആശുപത്രിയായി ഉയർന്നെങ്കിലും പഴയ സ്റ്റാഫ് പാറ്റേൺ തന്നെയാണ് നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച് വേണ്ട പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ടെന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്നും ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ കൂടി അടിയന്തരമായി നിയമിക്കുമെന്നും ഡിഎംഒ പറഞ്ഞു. ആശുപത്രിയിൽ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആരോഗ്യ രംഗത്ത് വലിയ നേട്ടമാണ് കട്ടപ്പനയ്ക്ക് ഉണ്ടാക്കാൻ പോകുന്നത്.ഡയാലിസിസ് യൂണിറ്റിലടക്കം കൂടുതൽ രോഗികളെ ഉൾക്കൊള്ളിക്കാൻ സാധിക്കും, അതോടൊപ്പം കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കാനും കൂടുതൽ വിഭാഗങ്ങൾ ആരംഭിക്കാനും സാധിക്കും.