ചെമ്മണ്ണാർ സെന്റ്. സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹോം സയൻസ് വിദ്യാർത്ഥികൾ വെജി ആൻഡ് ഫ്രൂട്ട് ഫിയസ്റ്റ 2024 എന്ന പേരിൽ പഴം പച്ചക്കറി വിഭവങ്ങളുടെ പ്രദർശനം നടത്തി.
ലോകത്തിൽ ആകമാനം മാതൃകയായിരുന്ന നമ്മുടെ പൊതുജനാരോഗ്യം ഇന്ന് വലിയ വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ് കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ നാടൻ തനത് ഭക്ഷണക്രമത്തെ അട്ടിമറിച്ചിരിക്കുന്നു ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായിട്ടാണ് കേരളത്തെ ഇന്ന് വിലയിരുത്തുന്നത് ഈ സന്ദർഭത്തിൽ പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി ചെമ്മണ്ണാർ സെന്റ്. സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹോം സയൻസ് വിദ്യാർത്ഥികൾ വെജി ആൻഡ് ഫ്രൂട്ട് ഫിയസ്റ്റ 2024 എന്ന പേരിൽ പഴം പച്ചക്കറി വിഭവങ്ങളുടെ പ്രദർശനം നടത്തി. പാൻ കേക്ക്, പാൽ കപ്പ, ചോക്കി ഫ്രൂട്ട്, ക്യാരമൽ ബനാന മിന്റ് ചട്നി, ചക്ക പക്കുവട, എലഗേറ്റർ പിയർ ടോസ്റ്റ്, കൊത്തു ചപ്പാത്തി, ചക്കക്കുരു ചെക്കൂർ മാണീ സ് തോരൻ, പച്ചമാങ്ങ ജ്യൂസ്, ചെമ്പരത്തി സ്ക്വാഷ് തുടങ്ങി 250 ഓളം വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് ചുനയൻമാക്കലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മേള ബഹു. ഉടുമ്പൻ ചോല എംഎൽഎ ശ്രീ എം എം മണി ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ മനോജ് തോമസ് സ്വാഗതം ആശംസിച്ചു സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോയി കെ ജോസ്, എച്ച് എം ശ്രീ ബിജു വി. ജെ, പി റ്റി എ പ്രസിഡന്റ് ശ്രീ ബിജു ഇടുക്കാർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സിൽ റ്റോ അനീഷ് , ശ്രീമതി റെനി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് പി റ്റി എ സെക്രട്ടറി ശ്രീ ഡിന്റോമോൻ ജോസഫ് നന്ദിയും അർപ്പിച്ചു. മേളക്ക് ഹോം സയൻസ് അധ്യാപിക ശ്രീമതി റെനി ജോസഫ് നേത്യത്തം നൽകി.