പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍.ഇല്ലെങ്കില്‍ കോഴിവിഭവം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രിക്ക് കത്തുനല്‍കി
കോഴിക്കോട് ജില്ലയിലെ ഹോട്ടലുടമകള്‍ ഈ ആവശ്യം ഉന്നയിച്ച് കളക്ടക്ക് പരാതി നൽകി. കോഴിക്കോട് ജില്ലയില്‍ ഇന്ന് കോഴിയിറച്ചി വില കോലോയ്ക്ക് 240 രൂപയാണ്.
ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം എഴുപത് ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തുടര്‍ച്ചയായ വിലയിടിവും ലോക്ഡൗണ്‍ ആശങ്കകളുമാണ് ഉല്‍പാദനം കുറയ്ക്കാന്‍ ഫാമുകളെ പ്രേരിപ്പിച്ചത്.
കോഴിത്തീറ്റവിലയും ഇരട്ടിച്ചു.
അതിനാല്‍ വില കുറയ്ക്കാന്‍ പ്രായോഗികമല്ലെന്നാണ് ഫാം ഉടമകളുടെ വാദം.
ഇടുക്കി ജില്ലയിൽ പല സ്ഥലങ്ങളിലും കോഴി ഇറച്ചി വില പല രീതിയിലാണ്.
പ്രധാന പട്ടണമായ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ 144,155,160 എന്നിങ്ങനെയാണ് ഇന്നത്തെ വില.
വില നിയന്ത്രിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പറഞ്ഞിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.