റിപ്പബ്ലിക് ദിന പരേഡിൽ തിളങ്ങി സയൺ എൻ.സി.സി നേവൽ യൂണിറ്റ്

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല പരേഡിൽ സ്വരാജ് സയൺ പബ്ലിക് സ്കൂളിലെ സയൺ എൻ.സി.സി നേവൽ യൂണിറ്റ് ശ്രദ്ധേയമായ സാന്നിധ്യമായി.
ജില്ലയിലെ CBSE സ്കൂളുകളിലെ ആദ്യ നേവൽ എൻ.സി.സി യൂണിറ്റായ 5 കേരള നേവൽ എൻ.സി.സി സബ് യൂണിറ്റ് എന്ന പ്രത്യേകതയുള്ള സയൺ എൻ.സി.സി യൂണിറ്റിലെ കേഡറ്റുകൾ അച്ചടക്കവും ഏകോപനവും നിറഞ്ഞ പരേഡിലൂടെ പ്രേക്ഷകരുടെയും അധികൃതരുടെയും പ്രശംസ നേടി.
നേവൽ എൻ.സി.സി ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഇത്രയും മികവുറ്റ പരേഡ് അവതരിപ്പിക്കാൻ കഴിഞ്ഞത് യൂണിറ്റിന് അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെട്ടു.
പരേഡിൽ ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സല്യൂട്ട് സ്വീകരിച്ചു.
ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി എന്നിവരടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
ദേശസ്നേഹവും നേതൃത്വഗുണങ്ങളും ഒരുമിച്ച് അവതരിപ്പിച്ച സയൺ എൻ.സി.സി നേവൽ യൂണിറ്റിന്റെ പ്രകടനം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രത്യേക തിളക്കം പകർന്നു.
എൻ.സി.സി സ്റ്റാഫംഗമായ റെജി പനയ്ക്കൽ,ട്രെയ്നർ അഖിൽ പിഎം ,
സയൺ സ്കൂൾ പ്രിൻസിപ്പാൾ ഫാ.റോണി ജോസ്,അധ്യാപകാരായ സജി കെ.ജെ,ഷീന മോൾ ബാബു ,ഷൈനി മാത്യു എന്നിവർ നേതൃത്വം നൽകി.









































































