അങ്കണവാടികളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് സുരക്ഷ ഉറപ്പാക്കും: ജില്ല്ാ വികസന കമ്മീഷണര്‍


ജില്ലയിലെ അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ജില്ലയില്‍ 1561 അങ്കണവാടികളിലുള്ളതില്‍ 1268 എണ്ണത്തിനേ സ്വന്തം കെട്ടിടമുള്ളൂ. ശേഷിക്കുന്നവ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 222 എണ്ണത്തില്‍ വൈദ്യുതി ഇല്ല. ഇടമലക്കുടിയിലെ അങ്കണവാടികളില്‍ നിലവിലുളള സോളാര്‍ സിസ്റ്റം വളരെ ചെറിയതായതിനാല്‍ അത് മാറ്റി സ്ഥാപിക്കും. മൂന്നാര്‍, മറയൂര്‍ അങ്കണവാടികളുടെ കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ അംഗന്‍വാടിക്ക് അപേക്ഷ വയ്ക്കാത്ത പഞ്ചായത്തുകള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പല അംഗന്‍വാടികളും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കാരണം സ്ഥല ലഭ്യതക്കുറവാണെന്നും ഇതു പരിഹിക്കുതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം ജില്ലാ ആസ്ഥാനത്ത് സ്ഥാപിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ ഇത് നടപ്പാക്കും. നിലവിലുളള വുമണ്‍ – ചില്‍ഡ്രണ്‍സ് ഹോം വാടക കെട്ടിടത്തിലാണെന്നും പുതിയ കെട്ടിടം സ്ഥാപിക്കാന്‍ 10 മുതല്‍ 15 സെന്റ് വരെ സ്ഥലം ആവശ്യമാണെന്നും ജില്ലാ ശിശു സംരക്ഷണ ആഫീസര്‍ അറിയച്ചു. നിലവില്‍ സ്ഥലമുളള അംഗന്‍വാടി കണ്ടെത്തിയും പുതിയതായും മോഡല്‍ അംഗന്‍വാടി സജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ വികസന കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. തോട്ടം മേഖലയിലെ കുട്ടികളുടെ സുരക്ഷയ്ക്കായ് പുതിയ പദ്ധതിയ്ക്ക് ഉടന്‍ രൂപം നല്‍കുമെന്നും വികസന കമ്മീഷണര്‍ പറഞ്ഞു.
പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളില്‍ നടത്തിയ യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ആഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, മനോജ് ഡി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കെ.വി കുര്യോക്കോസ്, ജില്ലാ വനിത ശിശു വികന ആഫീസര്‍ ജബീന്‍ ലോലിത സെയിന്‍, ഡി.സി.പി.ഒ, ഇടുക്കി റെയ്ച്ചല്‍ ഡേവിഡ്, ജില്ലാ ശിശു സംരക്ഷണ ആഫീസര്‍ ഗീത എം.ജി മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.