Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നിരവധി മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയില്‍
നിരവധി മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയില്‍. തേനി ജില്ലയിലെ കമ്പത്തുനിന്നുമാണ് കുമളി പൊലീസ് ഇയാളെ പിടികൂടിയത്.
തേനി, ബോഡി നായ്ക്കന്നൂർ സ്വദേശി സ്റ്റീഫനാണ് (43) പിടിയിലായത്. ഇയാള്‍ക്കെതിരെ കുമളി, വണ്ടൻമേട്, കട്ടപ്പന സ്റ്റേഷനുകളില്‍ മോഷണക്കേസുണ്ട്. കഴിഞ്ഞ മാസം 24ന് ആനവിലാസത്തെ എസ്റ്റേറ്റ് ലയങ്ങള്‍ കുത്തിത്തുറന്ന് രണ്ട് പവൻ സ്വർണവും 3500 രൂപയും മോഷ്ടിച്ച കേസിലാണ് കുമളി ഇൻസ്പെക്ടർ സുജിത്ത്, എസ്.ഐ ലിജോ പി. മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്നെത്തി വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് ശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.