കട്ടപ്പന ടൗൺഹാൾബൈപ്പാസ് റോഡ് തുറന്നു കൊടുത്തു. റോഡ് നിർമ്മാണത്തെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ നിന്ന് ടൗൺഹാൾ ജംഗ്ഷനിലേക്കുള്ള ബൈപ്പാസ് റോഡ് വർഷങ്ങളായി ടാറിംഗ് പൊളിച്ച് കുണ്ടും കുഴിയുമായി മാറിയിരുന്നു.
മഴ പെയ്യുമ്പോൾ വലിയ വെള്ളക്കെട്ടും ഇവിടെ രൂപപ്പെടുമായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും തണൽ മരങ്ങൾ ഉള്ളതിനാൽ നിരവധി പേരാണ് ഇവിടെ വിശ്രമിക്കുന്നതിനായി എത്തുന്നത്. നഗരസഭ തണലിടം പദ്ധതിനടപ്പാക്കാൻ പോകുന്നതും ഇവിടെയാണ്. പദ്ധതിയുടെ ആദ്യ പടിയെന്ന നിലക്കാണ് വാർഡ് കൗൺസിലർ സോണിയ ജെയ്ബി 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപാ അനുവധിച്ച് റോഡ് കോൺക്രീറ്റിംഗ് നടത്തിയത്. 101 മീറ്റർ നീളത്തിലാണ് റോഡ് കോൺക്രീറ്റിംഗ് നടത്തിയിരിക്കുന്നത്. റോഡിന്റ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, സെക്രട്ടറി ആർ മണികണ്ഠൻ, KDF സെക്രട്ടറി സുമിത്ത് മാത്യൂ ,ജോസ് പൂതക്കുഴി,നഗരസഭ ഉദ്യേഗസ്ഥർ,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.