പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
ഹിരോഷിമ ദിനം ആചരിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ
ഇരട്ടയാർ: ഓഗസ്റ്റ് 6 , ഹിരോഷിമ ദിനം. 1945 ൽ ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിനെ ഓർമിക്കുന്ന ദിനം, യുദ്ധവിരുദ്ധ സന്ദേശങ്ങളോടെ ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ ആചരിച്ചു.
സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകകളെ കുട്ടികൾ തന്നെ നിർമിച്ചു. യുദ്ധ വിരുദ്ധ പ്രതിജ്ഞയും സന്ദേശവും സ്കൂൾ അസംബ്ലിയിൽ നടത്തപ്പെട്ടു. പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി യും മറ്റ് അധ്യാപകരും നേതൃത്വം നൽകി.