Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുഞ്ഞു മരിച്ചത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി എന്ന്  തെറ്റിദ്ധരിച്ച അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു







ഇടുക്കി: കുഞ്ഞു മരിച്ചത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി എന്ന് തെറ്റിദ്ധരിച്ച അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂച്ചപ്ര സ്വദേശി തെങ്ങും തോട്ടത്തില്‍ അനൂപ്-സ്വപ്ന ദമ്പതികളുടെ 33 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ബുധനാഴ്ച  പുലര്‍ച്ചെ മരിച്ചത്. കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രസവ ശേഷം അമ്മയും കുഞ്ഞും കൂവക്കണ്ടത്ത് സ്വന്തം വീട്ടിലായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞായിരുന്നു. ജനിച്ച സമയം കുഞ്ഞിന് തൂക്കവും വലിപ്പവും കുറവായിരുന്നു. കുഞ്ഞിനെ കാഞ്ഞാര്‍ എസ്.ഐ ബൈജു പി.ബാബുവും സംഘവും ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി  ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം പാല്‍ തൊണ്ടയില്‍ കുടുങ്ങിയത് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. ജന്മനായുള്ള ആരോഗ്യ പ്രശ്‌നമാണ് മരണ കാരണം. കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില പിന്നിട്ടു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!