പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ സംസാരിച്ചാൽ പിഴ


ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചിൽ പിഴയുൾപ്പെടെ നടപടിക്ക് നിർദേശം. എന്നാലിത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ തല പുകക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് ഉദ്യോഗസ്ഥർ . ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ഇത്തരം വർത്തമാനം ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കണമെന്ന് എല്ലാ ആർ ടി ഓ മാർക്കും ജോയിന്റ് ആർ ടി ഓ മാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ നിർദേശിച്ചു.