Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
High
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോട്ടയത്തിന്റെ 49-ാമത് ജില്ലാ കലക്റ്ററായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു



കോട്ടയത്തിന്റെ 49-ാമത് ജില്ലാ കലക്റ്ററായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. കലക്‌ട്രേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി.ആനന്ദ്, സബ് കലക്റ്റർ ഡി.രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുണ്‍ കുമാർ, ശിരസ്തദാർ എസ്.എൻ. അനില്‍കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

എ.ഡിഎമ്മില്‍ നിന്നാണ് ചുമതലയേറ്റത്. 2015 ഐ.എ.എസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍. പിന്നാക്ക വികസന വകുപ്പ് ഡയറക്റ്ററായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കലക്റ്ററായി നിയമിതനായത്. ആലപ്പുഴ ജില്ലാ കലക്റ്റർ, ഭൂജല വകുപ്പ് ഡയറക്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, ലീഗല്‍ മെട്രോളജി കണ്‍ട്രോളർ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!