തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
മൂന്നാറിൽ അധ്യാപക ഒഴിവ്


മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ സംഗീതം,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. പി എസ് സി നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളും ബാധകമാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 11 ന് സ്ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447067684.