Idukki വാര്‍ത്തകള്‍
കട്ടപ്പന കലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നവംബർ 14-ന്

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മോബിൻ മോഹൻ്റെ അമർഷ നഗരം എന്ന കഥാ സമാഹാരമാണ് ചർച്ച ചെയ്യുന്നത്.കലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച ആദ്യത്തെ ചർച്ചയാണ് നവംബർ 14-ന് നടക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മോബിൻ മോഹൻ്റെ ഏറ്റവും പുതിയതും വ്യത്യസ്തജീവിതപശ്ചാത്തലങ്ങളെ കോർത്തിണക്കി രചിക്കപ്പെട്ടതുമായ അമർഷനഗരമാണ് ആദ്യമായി ചർച്ചയ്ക്കെടുക്കുന്നത്. തുടർന്നുള്ള രണ്ടാം ശനിയാഴ്ചകളിലും ഇത്തരത്തിലുള്ള ചർച്ചകൾ നടത്താനാണ് സാംസ്കാരിക സംഘടനയുടെ തീരുമാനം. കട്ടപ്പന ഗവ. സെർവെൻ്റ്സ് സൊസൈറ്റി ഹാളിൽ ശനിയാഴ്ച വൈകിട്ട് 4.30 നാണ് ചർച്ച സംഘടിപ്പിക്കുന്നത്.ജോസ് വെട്ടിക്കുഴ,കെ ആർ രാജേന്ദ്രൻ, കെ എ മണി, മഞ്ജു ഷേൺകുമാർ, അഞ്ജുഷ എൻ തുടങ്ങിയവർ പങ്കെടുക്കും.








































































































































