Idukki വാര്‍ത്തകള്‍
കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റ ദിവസം കൊണ്ട് ഒരു പവന് സ്വര്‍ണവിലയില്‍ 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് ഇന്ന് 200 രൂപയും കുറഞ്ഞു. ഗ്രാമിന് ഇന്ന് 200 രൂപയും കുറഞ്ഞു ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.








































































































































