ഫുജൈറയില്‍ നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; മരിച്ചവരില്‍ മൂന്ന് മലയാളികളും

യുഎഇയിലെ ഫുജൈറയില്‍ വിവിധ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികള്‍ക്കടക്കം ജീവന് നഷ്ടമായി. മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളും മൂന്നുവയസ്സുകാരനും ആണ് മരിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടായതായി ഫുജൈറ പോലീസ് അറിയിച്ചു. ഫുജൈറ കോടതിക്ക് മുന്നില്‍ ഉണ്ടായ അപകടത്തിലാണ് മലയാളികള്‍ക്ക് ജീവന് നഷ്ടമായത്. മലപ്പുറം വേങ്ങര സ്വദേശികളായ 21 വയസ്സുള്ള മുഹമ്മദ് അസ്മില്‍,മിസ്ന ജുബിന്‍ മൂന്ന് വയസ്സുകാരന് മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.ലീഗ് നേതാവ് ടി.കെ. മൊയ്തീന് കുട്ടി മാസ്റ്ററുടെ മകന് സിദ്ദീഖിന്റെ ഇരട്ട മക്കളും പേരക്കുട്ടിയുമാണിവര്.കുടുംബത്തിലെ 7 പേര് സഞ്ചരിച്ച് കാര്‍ ട്രക്കിന് പിന്നിലടിച്ചാണ് അപകടം ഉണ്ടായത്. മറ്റ് നാല് പേര് ചികിത്സയില്‍ തുടരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ പുലര്‍ച്ചെ വന്‍ വാഹനാപകടം ഉണ്ടായതായി ഫുജൈറ പോലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്ക് പാഞ്ഞു കയറി എന്നാണ് വിവരം. നിര്വധിപേര്ക്ക് ജീവന് നഷ്ടമായതായും പരിക്കേറ്റതായും പോലീസ് പറയുന്നു. എന്നാല്‍ എത്രപേര്‍ മരിച്ചു എന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റി. മറ്റൊരു വാഹനാപകടത്തില്‍ ഒരു അറബ് പൗരനും യുഎഇ സ്വദേശിയും മരിച്ചു. യാത്രക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ഫുജൈറ പോലീസ് മുന്നറിയിപ്പ് നല്കി.








































































































































