Idukki വാര്‍ത്തകള്‍
അറക്കുളം സ്ത്രീകളുടെ പകല്‍ വീട്ടില്‍ അറ്റന്‍ഡര്‍ തസ്തികയിലെ ഒഴിവിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ആരോഗ്യ വകുപ്പില്‍ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി അറക്കുളം സ്ത്രീകളുടെ പകല്‍ വീട്ടില്‍ അറ്റന്‍ഡര്‍ തസ്തികയിലെ ഒഴിവിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി വിജയിച്ച സ്ത്രീകൾ നവംബര്‍ 24 ബുധനാഴ്ച രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുടെ അസ്സല് സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുടെ (ആധാര്‍, വോട്ടര്‍ ഐ.ഡി) അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04862 233030.








































































































































