Idukki വാര്‍ത്തകള്‍
പ്രവേശന പരീക്ഷകളിൽ ഉന്നതവിജയം നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികൾക്കായി ലാപ്ടോപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ് ടോപ്പ് വിതരണ പദ്ധതി പ്രകാരം ലാപ്ടോപ് ലഭിക്കുന്നതിന് 2026-27 അധ്യയന വര്‍ഷത്തില്‍ നീറ്റ്, കീം, ജെ.ഇ.ഇ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍, പി.ജി/ഡിഗ്രി കോഴ്സുകളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാത്യകയിലുള്ള അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി ഇടുക്കി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിലോ, ഇടുക്കി/പൂമാല/കട്ടപ്പന/പീരുമേട് ഓഫീസുകളിലോ നേരിട്ടോ തപാല്‍/ഇ മെയില്‍ മുഖേനയോ ലഭ്യമാക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04862 222399
ഇമെയില്‍: itdpidukki@gmail.കോം








































































































































