പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ വാഹനം തകർന്നു.


ചിന്നക്കനാൽ സ്വദേശി ഞാറോട്ടിപറമ്പിൽ എൻ കെ മണിയുടെ വാഹനമാണ് കാട്ടാന തകർത്തത്. ഗവൺമെൻ്റ് സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ടാക്സി വാഹനത്തിന് നേരേയാണ് ഒറ്റയാൻ്റെ ആക്രമണം ഉണ്ടായത്. സ്കൂളിൻ്റെ ഗെയിറ്റ് തകർത്ത് അകത്ത് കടന്നാണ് ചക്കക്കൊമ്പൻ വാഹനം തകർത്തത്. വാഹനം പൂർണ്ണമായും കുത്തി നശിപ്പിച്ചു.