ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു.
മാങ്കുളം പുതുക്കുടി സ്വദേശിയായ സനീഷ് (23) ആണ് അപകടത്തിൽ പെട്ട് മരിച്ചത്. ഇന്നലെ കർക്കിടകം ഒന്നായതുകൊണ്ട് കുടിയിൽ ആടി ആഘോഷമായിരുന്നു. തൊട്ടടുത്തുളള താളുംകണ്ടം കുടിയിൽ ആടി ആഘോഷത്തിൽ പങ്കെടുത്ത് രാത്രി 10 മണിയോടെ തിരികെ വരുന്ന വഴി തോട് മുറിച്ച് കടന്നപ്പോഴാണ് അപകടം ഉണ്ടായത്. ശക്തമായ മഴയെ തുടർന്ന് തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്. സനീഷിനെ കാണാതായപ്പോൾ ബന്ധുക്കൾ രാത്രി അന്വേഷിണം ആരംഭിച്ചിരുന്നു. പുഴയുടെ ഓരത്ത് ചെരുപ്പ് കിടക്കുന്നതു കണ്ടാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. ബന്ധുക്കളുടെ തിരച്ചിലിനൊടുവിലാണ് പുഴയുടെ ഒരുവശത്ത് സനീഷ് തലപൊട്ടിയ നിലയിൽ കിടക്കുന്നത് കണ്ടത്. പുലർച്ചെ ഒരുമണിയോടുകൂടിയാണ് സനീഷിനെ തോട്ടിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പുഴയിലേയ്ക്ക് വീണതിനുശേഷം പാറക്കല്ലിൽ തലയിടിച്ചതാകാമെന്നാണ് പ്രാധമിക നിഗമനം. മൃതുദേഹം കുടിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്നാർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതൃദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.