പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം .കട്ടപ്പന അമ്പലക്കവലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 18 ന്


കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷത്തോട് അനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അമ്പലക്കവല എസ്.റ്റി കോളനി സംസ്കാരിക നിലയത്തിൽ വച്ച് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു 2024 ജൂലൈ 18 വ്യാഴാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന പ്രതിക്ഷാ ഭവൻ ഡയറക്ടർ ബ്രദർ ജോസ് മാത്യൂ നിർവ്വഹിക്കും.
ജനറൽ മെഡിസിൻ വിഭാഗം, ജീവിത ശൈലി രോഗങ്ങളുടെ പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുമെന്ന് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അറിയിച്ചു.