കട്ടപ്പന മെയിൻ റോഡരുകിൽ മാലിന്യം തള്ളിയ ആളെ ജനകീയ സ്‌ക്വാർഡ് പിടികൂടി.ക്ഷമ പറഞ്ഞു മാലിന്യവുമായി തിരിച്ചു പോയി.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ മെയിൻ റോഡരുകിൽ മാലിന്യം തള്ളിയ ആളെയാണ് സർക്കിൾ ജംഗ്ഷൻ റെസിഡന്റ്അസോസിയേഷൻ കമ്മിറ്റി നിയമിച്ച ജനകീയ സ്‌ക്വാർഡ് കണ്ടെത്തിയത്. കട്ടപ്പന നഗരത്തിലെ ഒരു ചായവില്പനക്കാരനാണ് ഭക്ഷണാവശിഷ്ടങ്ങളും പാൽ പ്ലാസ്റ്റിക് കുടുകളും, കുപ്പികളും സർക്കിൾ ജംഗ്ഷൻ റോഡ് അരുകിൽ പതിവായി തള്ളിയിരുന്നത്. അസോസിയേഷൻ യോഗത്തിൽ ഇതു സംബന്ധിച്ചു പരാതി ഉയർന്നതോടെ മാലിന്യങ്ങൾ നിഷേപിക്കുന്ന ആളെ കണ്ടെത്തി വഴിയരികിൽ നിഷേപിച്ചിരിക്കുന്ന മുഴുവൻ മാലിന്യങ്ങളും അവരുടെ വീട്ടുപടിക്കൽ നിഷേപിക്കുന്നതിന് അസോസിയേഷൻ പൊതുയോഗത്തിൽ തീരുമാനിച്ചിരുന്നു.
അതനുസരിച്ചു മാലിന്യങ്ങൾ നിഷേപിക്കുന്ന ആളെ കണ്ടെത്താൻ ശ്രമം നടന്നു വരുകയായിരുന്നു. അതിനിടയിലാണ് ചായ വില്പന ക്കാരൻ മാലിന്യവുമായി സ്‌ഥലത്തെത്തി നിഷേപിക്കുന്നത് അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇയാളാണ് പതിവായി മാലിന്യങ്ങൾ നിഷേപിച്ചിരുന്നതെന്ന് സമ്മതിക്കുകയും മേലിൽ ഇങ്ങനെ ഉണ്ടാകില്ലെന്നു ക്ഷമ പറഞ്ഞു കൊണ്ടു വന്ന മലിന്യങ്ങളുമായ് തിരിച്ചു പോകുകയും ചെയ്തു. . കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ പരിധിയിലെ റോഡരുകിലും തോട്ടിലും മാലിന്യങ്ങൾ നിഷേപിക്കുന്നവരെ കണ്ടെത്തി പോലീസിലും നഗര സഭയിലും അറിയിക്കുവാൻ ഇന്നലെ ചേർന്ന റെസിഡന്റ് അസോസിയേഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതിനായി നാളെ മുതൽ ജനകിയ സ്‌ക്വാർഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും കൂടുതൽ ജാഗ്രത പാലിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് തോമസ് ജോസ് യോഗത്തിൽ അധ്യഷത വഹിച്ചു. സെക്രട്ടറി കെ എം സെബാസ്റ്റ്യൻ, ബെന്നി പുളിക്കൽ, ബിനോയി തുരുത്തേൽ, സാലു പുതിയിടത്തു ചാലിൽ, ജയ, ബാലകൃഷ്ണൻ മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.