6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജെൻ എഐ കോൺക്ലേവ് ഹാക്കത്തോണിൽ ഒന്നാം സ്ഥാനം അമൽജ്യോതിക്ക്‌



സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും ഐബിഎമ്മും ചേർന്നു കൊച്ചിയിൽ സംഘടിപ്പിച്ച രാജ്യാന്തര ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോൺക്ലേവിൽ നടന്ന ഐബിഎം വാട്സൺ എക്സ് ചലഞ്ജ് ഹാക്കത്തോണിൽ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളായ ആദിൽ സലിം , ജോയൽ ജോൺ ,ആരോൺ സാമുവൽ മാത്യു,റെയിനൽ രാജീവ് എന്നിവർ ചേർന്ന് വികസിപ്പിച്ച,”മായ” എന്ന ഡയറ്റീഷ്യൻ അസിസ്റ്റൻ്റിനാണ് സമ്മാനം ലഭിച്ചത്. വിജയികൾക്ക് വ്യവസ്ഥകൾക്ക് അനുസൃതമായി കെഎസ്ഐഡിസി, ഒരു കോടി രൂപ വരെ സ്കെയിൽ അപ്പ് ഫണ്ട് ലഭ്യമാക്കും . ഓരോരുത്തർക്കും ചേരുന്ന ഭക്ഷണക്രമം കൃത്യമായി പറഞ്ഞു തരുന്ന എഐ ടൂളാണ് “മായ”. ആരോഗ്യ വിവരങ്ങൾ ഫീഡ് ചെയ്താൽ പ്രമേഹം മുതൽ പല രോഗങ്ങളുമുള്ളവർക്ക് അതനുസരിച്ച് ഭക്ഷണം നിർദ്ദേശിക്കും. പുറത്തു പോകുമ്പോൾ അനുയോജ്യമായ ഹോട്ടലുകളും പറഞ്ഞു തരും. കൂടാതെ, അസിസ്റ്റൻ്റ് , ഭക്ഷണ പദ്ധതികളും കൺസൾട്ടൻസി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ജീവിത ശൈലി രോഗമുള്ളവർക്കു വളരെ പ്രയോജനപ്രദമായ അപ്ലിക്കേഷൻ ആണിത്. ആരോഗ്യ പരിരക്ഷ വിഷയങ്ങളിൽ നിരവധി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകൾ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികൾ വികസിപ്പിച്ചു വരുന്നുണ്ട്. സമ്മാനാർഹരായ വിദ്യാർത്ഥികളെയും പ്രോത്സാഹനം നൽകുന്ന അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!