ഉപ്പുതറ ക്വാർട്ടേഴ്സ് പടി അംഗണവാടിയിൽ കുടിവെള്ളമില്ലാതായിട്ട് 2 മാസം.
ജലജീവൻ മിഷൻ പൈപ്പിടാൻ JCB കുഴിയെടുത്ത് കുടിവെള്ള പൈപ്പ് പൊട്ടിച്ചാണ് വെള്ളം മുടക്കിയത്. 15 കുട്ടികൾ പഠിക്കുന്ന അംഗണവാടിയാണ് ഉപ്പുതറ 7-ാം വാർഡിലെ ക്വാർട്ടേഴ്സ് പടി അംഗണവാടി. ഇവിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് കുട്ടികളുടെ പ്രാഥമിക ആവശ്യം നിറവേറ്റുന്നത്. എന്നാൽ കഴിഞ്ഞ 2 മാസമായി ഇവിടെ കുടിവെളളം ജീവനക്കാർ സമീപ വീട്ടുകളിൽ നിന്നും തലച്ചുമടായിട്ട് എത്തിച്ചാണ് അംഗണവാടി ആവശ്യവും കുട്ടികളുടെ പ്രാഥമികാവശ്യവും നിറവേറ്റുന്നത്.
2 മാസം മുമ്പ്മുമ്പ് ജലജീവൻ മിഷൻ പൈപ്പിടാൻ കുഴിയെടുത്തപ്പോൾ അംഗണവാടിയിലേക്കും സമീപത്തെ വീടുകളിലേക്കും വെള്ളമെത്തുന്ന പൈപ്പ് പൊട്ടിച്ചിരുന്നു. ഈ പൈപ്പ് നന്നാക്കിത്തരാമെന്ന് പറഞ്ഞുവെങ്കിച്ചു നടപടി ഉണ്ടായില്ല. കഴിഞ്ഞ രണ്ട് മാസമായി ഈ സ്ഥിതി തുടരുകയാണ്. എന്നാൽ കൃത്യമായി ബില്ല് എത്തിക്കുന്നതിൽ ഒരു വീഴ്ചയും വാട്ടർ അഥോറിറ്റി വരുത്തുന്നുമില്ല. ദിവസേന 100 ലിറ്റർ വെള്ളമെങ്കിലും ലഭിച്ചാൽ മാത്രമെ കുട്ടികളുക കാര്യങ്ങൾക്ക് തികയു. ഇത്രയും വെള്ളം തലച്ചുമടായി ബുദ്ധിമുട്ട് സഹിച്ചാണ് ജീവനക്കാർ എത്തിക്കുന്നത്. വെള്ളം ലഭിക്കാത്തത് പല തവണ വാട്ടർ അഥോറിറ്റിയിൽ അറിയിച്ചുവെങ്കിലു യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.