ജില്ലാ റോഡ് സുരക്ഷ കൗൺസിൽ യോഗം ചേർന്നു
ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറയ്കന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു.റോഡുകളിലെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന മരങ്ങളും ചെടികളും വെട്ടുന്നതിനും, കാഴ്ച മറയ്ക്കുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ ജില്ലയിലെ പല സ്ഥലങ്ങളിലും വര്‍ക്ക്ഷോപ്പുകളോടനുബന്ധിച്ച് അറ്റകുറ്റപണികള്‍ക്കായി കൊണ്ടുവന്ന്, റോഡിന്റെ ഇരുവശങ്ങളിലായി നിര്‍ത്തിയിട്ടുള്ള വാഹനങ്ങൾ, ആക്രികടകളിൽ റോഡിലേക്ക് ഇട്ടിരിക്കുന്ന വസ്ത്ക്കൾ എന്നിവ ഉടന്‍ നീക്കം ചെയ്യണം. കൂടാതെ പാലാ-തൊടുപുഴ൦ റോഡില്‍ നെല്ലാപ്പാറ ഇറക്കത്തില്‍ വാഹങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാൻ പൊതുമരാമത്ത് (നിരത്ത്) വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ രാജീവ് കെ.കെ, , നര്‍ക്കോട്ടിക്സ് ഡി.വൈ.എസ്.പി പയസ് ജോര്‍ജ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസാദ് സി.കെ, അസിസ്റ്റന്റ് എള്സിക്യൂ്ടീവ് എഞ്ചിനീയര്‍ സുര എ.എസ്,എന്നിവര്‍ പങ്കെടുത്തു.