വായന പക്ഷാചരണം: ജില്ലാതല പരിപാടി ജൂലൈ 6 ന്


വായനപക്ഷാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി (ജൂലൈ 6 ന് രാവിലെ 10.30 ന് വാഴത്തോപ്പ് സെൻറ് ജോർജ്ജ് ഹൈസ്‌കൂളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ വായനപക്ഷാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഭാഷാ വിദഗ്ദൻ ജോസ് കൊനോട്ട് മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് പ്രശസ്ത സാഹിത്യകാരന്‍ ഐ വി ദാസ് അനുസ്മരണദിനമായ ജൂലൈ 7 ന് സമാപിക്കുന്ന വായനാപക്ഷാചരണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷം വർഷം സാക്ഷരതാ പ്രേരക് പ്രവർത്തനം പൂർത്തിയാക്കിയവർ , 76 ആം വയസിൽ സാക്ഷരത ഹയർ സെക്കണ്ടറി തുല്യത പഠിതാവ്, 2017 -19 ബാച്ചിൽ 1200 ൽ 724 മാർക്ക് നേടി വിജയിക്കുകയും ബിരുദ പഠനം പൂർത്തിയാക്കുകയും ചെയ്ത സരോജിനി കെ എ എന്നിവരെ പരിപാടിയിൽ ആദരിക്കും.