പ്രധാന വാര്‍ത്തകള്‍
പ്രവേശനവിലക്ക് വ്യാപിപ്പിച്ച് യുഎഇ
അബുദാബി∙ കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്തൊനീഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യക്കാർക്കുകൂടി യുഎഇ ഇന്നു മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്കുണ്ട്.
ഇതേസമയം ട്രാൻസിറ്റ്, കാർഗൊ വിമാനങ്ങൾക്ക് ഇളവുണ്ട്. യുഎഇ പൗരന്മാർ, അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാം.
യാത്രയ്ക്കു 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. 10 ദിവസം ക്വാറന്റീനുണ്ടാകും.