ലാബ് ടെക്നീഷ്യന് ഒഴിവ്


മൃഗസംരക്ഷണ വകുപ്പില്‍ മൂന്നാര്‍ വെറ്ററിനറി പോളിക്ലിനിക്കില്‍ നിലവില്‍ ഒഴിവുള്ള ലബോറട്ടറി ടെക്നീഷ്യന് തസ്തികയിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെയോ അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നുള്ള നിയമനം നടക്കുന്നതു വരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതു വരെയോ ആയിരിക്കും. പ്രതിമാസ വേതനം 22290 രൂപ.
യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ, എം.എല്‍.ടി. യില്‍ ബി. എസ്. സി യോ ഡിപ്ലോമയോ അല്ലെങ്കില്‍ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്നിക്സ് കോഴ്സ് പാസായിരിക്കണം. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 11 ന് രാവിലെ 11 ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.