ദേവികുളംനാട്ടുവാര്‍ത്തകള്‍
സുരേഷ് ഗോപി വണ്ടിപ്പെരിയാറില്‍; പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ വീട് സന്ദര്‍ശിച്ചു
ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി. കുട്ടിയുടെ മാതാപിതാക്കളോട് കുറച്ച് സമയം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരയും പോകാൻ എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഇങ്ങനെ മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോൾ മാത്രമേ ഈ നാട് നന്നാവൂ എന്നും അദ്ദേഹം പരാമർശിച്ചു
ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാറും സ്ഥലത്ത് എത്തിയിട്ടുണ്ട്. അയല്‍വാസി മൂന്ന് വര്‍ഷത്തോളമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയുടെ വാര്‍ത്ത സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരുന്നു.