പ്രധാന വാര്‍ത്തകള്‍
കോവാക്സീന് ഡബ്ല്യൂഎച്ച്ഒ അംഗീകാരം ഉടന്‍; രാജ്യത്തിന് ആശ്വാസവാര്‍ത്ത
കോവാക്സീന് ഉടന്‍ ഡബ്ല്യൂഎച്ച്ഒ അംഗീകാരം ലഭിക്കും. ആറ് ആഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. കോവാക്സീന്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് തീരുമാനം. അതേസമയം ഏപ്രില്‍– മേയ് മാസങ്ങളില്‍ രാജ്യത്ത് എട്ടുലക്ഷത്തിലധികം പേര്‍ മരിച്ചെന്നുള്ള ദേശീയ ആരോഗ്യ മിഷന്റെ കണക്ക് പുറത്തുവന്നു.
മരണ നിരക്ക് കൂടാന്‍ കാരണം കോവിഡെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളിലുണ്ടായത് നാലുലക്ഷം മരണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.