വണ്ടൻമേട് ഹോളി ക്രോസ് കോളേജിലെ BCA വിദ്യാർത്ഥികൾ IIT Madras ലേക്ക്
ഇടുക്കി : വണ്ടൻമേട് ഹോളി ക്രോസ് കോളേജിലെ BCA വിദ്യാർത്ഥികൾ IIT മദ്രാസ് പ്രവർത്തക് സ്കിൽ പ്രോഗ്രാമിലേക്കു രജിസ്റ്റർ ചെയ്തു. ATAL TINKERING LAB ലൂടെ IIT മദ്രാസ് വിദഗ്ധരുടെ പരിശീലനം നേടാനുള്ള അതുല്യമായ അവസരമാണ് ഹോളി ക്രോസ് കോളേജിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്.
AICTE സ്കീമിൽ റോബോട്ടിക് കിറ്റ്, AI സോഫ്റ്റ്വെയർ ലൈസൻസ് , ലാപ്ടോപ്പുകൾ, ട്രെയിനിങ് ഉപകരണങ്ങൾ എന്നിവ 40% മുതൽ 80% ഇളവോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. കേരളത്തിൽ അടൽ ടിങ്കറിംഗ് ലാബ് സൗകര്യമുള്ള ഏക കോളേജാണ് ഹോളി ക്രോസ് വണ്ടൻമേട് .
*എന്താണ് ATAL TINKERING LAB?*
ഇന്ത്യൻ ഗവൺമെൻറിന്റെ (NITI ആയോഗ് – അടൽ ഇന്നൊവേഷൻ മിഷൻ) ATAL TINKERING LAB സംരംഭം, 3D പ്രിൻററുകൾ, റോബോട്ടിക്‌സ് കിറ്റുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്കിടയിൽ സർഗ്ഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.ATAL TINKERING LAB ലൂടെ AICTE യുടെ നേരിട്ടുള്ള CERTIFICATE, SCHOLARSHIP, INTERNSHIP, PLACEMENT കൾ എന്നിവയും ലഭ്യമാണ്.
*കൂടുതൽ വിവരങ്ങൾക്ക് : 7019479980*