കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷൻ അക്ഷയയിലൂടെ
2024 – 25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുന്നത്.
അക്ഷയ കേന്ദ്രം വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭ്യമാകുന്നതാണ്.
തുക അടക്കേണ്ട നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്.
ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് SMS വഴി അറിയാവുന്നതാണ്.
വിദ്യാർത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. KSRTC യിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളുന്നതാണ്