ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ താത്കാലിക നിയമനം
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന താഴേ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ അപേക്ഷകര്‍ ജൂലൈ 15 ന് ഉച്ചക്ക് 2 മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ [email protected] എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അനുവദിച്ചിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുന്‍പ് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ അനുമതിയുള്ളു. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്റര്‍ വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232420 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഇന്റര്‍ വ്യൂ സമയ ക്രമം
തസ്തിക – യോഗ്യത- തീയതി – സമയം
1) ഫീമെയില്‍ തെറാപ്പിസ്റ്റ് – കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിജയം- 19/07/2021 11 മണി
2) എക്‌സറേ ടെക്്‌നീഷ്യന്‍- കേരള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് വിജയം (DME Certificate) – 19/07/2021 2 മണി
3) ഫുള്‍ ടൈം സ്വീപ്പര്‍- 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം- 21/07/2021 11 മണി
4) സെക്യൂരിറ്റി- 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം- 21/07/2021 2 മണി
5) കുക്ക് – 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം- 22/07/2021 11 മണി