ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കുള്ള ത്രിദിന പരിശീലനം തിങ്കളാഴ്ച മുതല്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കുള്ള ത്രിദിന പരിശീലനം തിങ്കളാഴ്ച മുതല്‍
ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്ത് ക്ഷേമാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കുള്ള മൂന്നു ദിവസ പരിശീലനം (12) തിങ്കളാഴ്ച്ച ആരംഭിക്കും. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കണം. കിലയുടെ ആഭിമുഖ്യത്തിലുള്ള പരിശീലന പരിപാടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
രണ്ട് ഘട്ടങ്ങളിലായി പരിശീലനം നേടിയ റിസോഴ്‌സ് പേഴ്‌സണ്‍സാണ് ക്ലാസുകള്‍ നയിക്കുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചുമതലകള്‍ തുടങ്ങി ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റെടുക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ 14 വിഷയങ്ങളും കര്‍മ്മപദ്ധതി രൂപീകരണവുമാണ് ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ മുഖേന ക്രമീകരിച്ചിട്ടുള്ള ക്ലാസ് അതാതു തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ക്രമീകരിക്കുന്ന പ്രത്യേകമായ കേന്ദ്രങ്ങളിലിരുന്നാണ് പങ്കെടുക്കേണ്ടത്. വലിയ സ്‌ക്രീനില്‍ കാണത്തക്കവിധം ക്ലാസുകള്‍ ക്രമീകരിക്കാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്ലാസ് സമയം. സംശയ ദൂരീകരണത്തിനും കര്‍മ്മ പരിപാടി രൂപീകരണത്തിനും അവസരങ്ങള്‍ ഉണ്ടാകും. കിലയുടെ ഒന്നോ രണ്ടോ റിസോഴ്‌സ് പേഴ്‌സണ്‍സ് എല്ലാ കേന്ദ്രങ്ങളിലും സഹായത്തിനുണ്ടാകും. ബന്ധപ്പെട്ട കൈപ്പുസ്തകങ്ങള്‍ കൊണ്ടുവരാനും, മൂന്നുദിവസവും മുഴുവന്‍ സമയവും (6,7 പങ്കെടുക്കാനും ശ്രദ്ധിക്കണമെന്നും കിലയ്ക്കുവേണ്ടി ജില്ലാ ഫെസിലിറ്റേറ്റര്‍ എം.എം. ഷാഹുല്‍ ഹമീദ് അറിയിച്ചു.