പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ 24 ന് അനുമോദന യോഗം നടക്കും.


എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കും. എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനവും പ്ലസ്ടു പരീക്ഷയില്‍ 98 ശതമാനവും വിജയവും സ്കൂൾ നേടിയിരുന്നു. ആകെ പരീക്ഷയെഴുതിയ 142 വിദ്യാര്‍ഥികളില്‍ 139 പേരും ഉപരിപഠനത്തിന് യോഗ്യതനേടി.
ഹ്യുമാനിറ്റീസ് ബാച്ച് നൂറുശതമാനവും വിജയം നേടി.
24ന് 10 മണിക്ക് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, സമൂഹ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രതിനിധികള്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്, പ്രഥമാധ്യാപിക ശാരദാദേവി, പ്രദീപ്കുമാര്‍, ബാബു സെബാസ്റ്റ്യന്‍, മനോജ് പതാലില്‍, കെ ജെ സജിമോന്‍, കെ എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.