Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് : കരട് വോട്ടർ പട്ടിക ജൂൺ 6 ന്


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക ജൂൺ 6 ന് പ്രസിദ്ധീകരിക്കും. ജൂൺ 6 മുതൽ 21 വരെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ഒഴിവാക്കുന്നതിനും അവസരം ഉണ്ടാകും. ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയിൽ. തൊടുപുഴ നഗരസഭയിലെ പെട്ടേനാട് ,ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ പാറത്തോട് , അറക്കുളം ഗ്രാമപഞ്ചായത്തിലെ ജലന്ധർ എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.