6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മലങ്കര ടോൾ പ്ലാസ: അടിമുടി അഴിമതി; തുടരന്വേഷണത്തിന് സർക്കാർ അനുമതിയില്ല



മലങ്കര ടൂറിസം പ്രദേശത്തെ എൻട്രൻസ് പ്ലാസയുടെ നിർമാണത്തില്‍ വലിയ അഴിമതി കണ്ടെത്തിയെങ്കിലും തുടർനടപടിക്ക് സർക്കാർ അനുമതി നല്‍കുന്നില്ലെന്ന് ആക്ഷേപം.

2018ല്‍ പൂർത്തിയായെങ്കിലും നിർമാണത്തിലെ അപാകത കാരണം ഇതുവരെ എൻട്രൻസ് പ്ലാസ തുറന്ന് നല്‍കാനായിട്ടില്ല. തുടർന്നാണ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച്‌ പൊതുപ്രവർത്തകനായ മുട്ടം സ്വദേശി ബേബി ജോസഫ് വണ്ടനാനിക്കല്‍ വിജിലൻസില്‍ പരാതി നല്‍കിയത്.

തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റില്‍ നിന്നുള്ള എൻജീനിയർ ഹരി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ മിനു, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ, വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ദാനിയേല്‍, പൊലീസ് ഉദ്യോഗസ്ഥരായ റഷീദ്, പ്രതീപ്, പൊതുമരാമത്ത് ഓവർസിയർ, അസിസ്റ്റൻറ് എൻജിനീയർ, എം.വി.ഐ.പി ഓവർസിയർ എന്നിവർ ഉള്‍പ്പെടെ 15 അംഗ സംഘം സ്ഥലത്ത് എത്തി വിശദ പരിശോധന നടത്തി. ജില്ല വിജിലൻസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എൻട്രൻസ് പ്ലാസയുടെ നിർമാണത്തില്‍ അഴിമതിയും അപാകതയും കണ്ടെത്തിയതിനെത്തുടർന്നാണ് വിദഗ്ധ സംഘം തുടർ അന്വേഷണം നടത്തിയത്. ഇവരും അഴിമതി ശരിവെക്കുന്ന റിപ്പോർട്ടാണ് സർക്കാരിന് നല്‍കിയത്. എന്നിട്ടും തുടർ അന്വേഷണത്തിന് സർക്കാർ അനുമതി നല്‍കുന്നില്ല.

വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തില്‍ അനവധി അപാകതകളാണ് കണ്ടെത്തിയത്. വൈദ്യുതീകരണ ജോലികള്‍ കൈകാര്യം ചെയ്തിരുന്നത് തീർത്തും സുരക്ഷ ഇല്ലാതെയാണ്. അടുത്ത നാളില്‍ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെയാണ് എർത്തിങ് പ്രവർത്തികള്‍ പോലും ചെയ്തത്. ഈർപ്പം ഒലിച്ചിറങ്ങി ഭിത്തിയില്‍ നിന്നും ഷോക്ക് ഏല്‍ക്കുന്ന അവസ്ഥ ഉണ്ട്. ഇത് പരിഹരിക്കുന്നതിനായി സ്വിച്ച്‌ ബോർഡുകളും പാനല്‍ ബോർഡുകളും മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ ഇപ്പോഴാണ് നടത്തുന്നത്. കെട്ടിടത്തിലെ ലൈറ്റുകള്‍, ഫാനുകള്‍ തുടങ്ങിയ ഇലക്‌ട്രിക് കണക്ഷനുകളും കൃത്യമായിട്ടല്ല സ്ഥാപിച്ചിരുന്നത്. റൂഫിങിലെ ഷിംഗിള്‍സ് പൊളിഞ്ഞ് പൊങ്ങിയ നിലയിലാണ്. സണ്‍ഷേഡിലെ പർഗോള ഓപ്പണിങ്ങില്‍ ഒട്ടിച്ചിരുന്ന പോളി കാർബണേറ്റ് ഷീറ്റ് ഇളകി മാറിയ അവസ്ഥയിലാണ്.


അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ നിർമാണം സംബന്ധിച്ച മുഴുവൻ രേഖകളും നിർമാണ ഏജൻസിയായ ഹാബിറ്റാറ്റില്‍ നിന്ന് വരുത്തിയിരുന്നു. ഇതുമായി ഒത്തു നോക്കിയ അന്വേഷണ സംഘത്തിന് അനവധി ക്രമക്കേടുകള്‍ വീണ്ടും കണ്ടെത്താനായി. രണ്ടാം ഘട്ടം പ്ലാസ പൊളിച്ച്‌ പണിതപ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ല. മൂന്ന് ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തിക്ക് 12 ലക്ഷം രൂപ ചെലവഴിച്ചതായും കണ്ടെത്തി. എൻട്രൻസ് പ്ലാസക്ക് മൂന്ന് കോടിയോളമാണ് ചെലവ് വന്നിട്ടുള്ളത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!