കട്ടപ്പന വൈ എം സിഎയുടെയും ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ ചാരേ – അമ്മമാരോടൊപ്പം വയോ ക്ഷേമപദ്ധതി ആരംഭിച്ചു

നെറ്റിത്തൊഴു കാരുണ്യഭവനിൽ നടന്ന പരിപാടിയിൽ കട്ടപ്പന വൈ എം സി എ പ്രസിഡൻ്റ് സൽജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ഫേബ സെൻ്റ് തോമസ് കോൺവെൻ്റ് ഭിലായ് വയോ ക്ഷേമപ്രോജക്ട് ചാരേ- അമ്മ മാരോടൊപ്പം പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഇടുക്കി ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പാലിയേറ്റീവ് കൺവീനർ പി എം ജോസഫ് പബ്ലിക് റിലേഷൻ കൺവീനർ പി വി തോമസ്, ബോസ് ഇഗ്‌നേഷ്യസ് ,രജിറ്റ് ജോർജ്, ലാൽ പീറ്റർ പി ജി എന്നിവർ പ്രസംഗിച്ചു. ചാരെ പദ്ധതിയുടെ ഭാഗമായി ഒരു ദിവസം അമ്മമാരോടൊപ്പം ചെലവഴിച്ചു. കട്ടപ്പന വൈഎം സിഎയുടെ വയോക്ഷേമപ്രോജക്ടിൻ്റെ ഭാഗമായി ഈ വർഷം വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പാലിയേറ്റീവ് മേഖലയിലെ പ്രവർത്തനങ്ങൾ , പെൻഷൻ പദ്ധതികൾ, കുടുംബശ്രീയുമായി സഹകരിച്ച് വാക്കർ, വാട്ടർ ബെഡ്, വീൽചെയർ എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ വിതരണം, ഡയാലിസിസ് ആരോഗ്യ ചികിത്സാ പദ്ധതികൾ, അനാഥമാകുന്ന വാർദ്ധക്യത്തെ സംരക്ഷിക്കുന്ന ചാരെ പദ്ധതികൾ ഈ വർഷം നടപ്പിലാക്കും







































































































































