San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിവരങ്ങൾ വിരൽത്തുമ്പിൽ; സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ഫെയ്സ്ബുക്ക് പേജ് അനാച്ഛാദനം





സ്വരാജ്: ഗ്രാമീണ മേഖലയിലെ വായനാസംസ്കാരം ശക്തിപ്പെടുത്തുന്നതിനും ലൈബ്രറി പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ അനാച്ഛാദനം ചെയ്തു.

“വിവരങ്ങൾ വിരൽത്തുമ്പിൽ” എന്ന ആശയത്തെ മുൻനിർത്തി ആരംഭിച്ച ഫെയ്സ്ബുക്ക് പേജിലൂടെ ലൈബ്രറിയുടെ സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ, പുസ്തകപരിചയങ്ങൾ, വായനാപ്രചാരണ പരിപാടികൾ, പരിശീലന ക്ലാസുകൾ, മത്സരങ്ങൾ, വിവിധ പൊതുജന സേവനങ്ങൾ, ഉപകാരപ്രദമായ അറിയിപ്പുകൾ എന്നിവ ഇനി ജനങ്ങൾക്ക് തത്സമയം ലഭ്യമാകും. ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതോടൊപ്പം വായനക്കാരും പൊതുജനങ്ങളും ലൈബ്രറിയുമായി കൂടുതൽ സജീവമായി ബന്ധപ്പെടുന്നതിനും ഈ ഡിജിറ്റൽ സംരംഭം വഴിയൊരുക്കും.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് എവറസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ, ഷീബ റെൻസോ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി ഭാരവാഹികളായ ബേബിച്ചൻ കിഴക്കേമുറി, ജോർജ് ജോസഫ് മാമ്പറ, മനോജ് മൂഴിപ്പുറം എന്നിവർ സംസാരിച്ചു.

പരിപാടികൾക്ക് റെജി കൂനാനി, പ്രിൻസ് മറ്റപ്പള്ളി, മാണി കൊടിയൻപ്ലക്കൽ, കുര്യക്കോസ് ചെമ്പകപ്പള്ളി, സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഗ്രാമീണ ജനവിഭാഗങ്ങൾക്ക് അറിവും വിവരങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറിയുടെ ഡിജിറ്റൽ സാന്നിധ്യത്തിന് തുടക്കമായത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!