ഏഷ്യൻ അണ്ടർ-23 അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണ മെഡൽ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പൗര സ്വീകരണം നൽകും

ചൈനയിൽ വച്ച് നടന്ന ഏഷ്യൻ അണ്ടർ-23 അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇൻഡ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത
സാന്ദ്രാമോൾ സാബു
4 x 400 മീറ്റർ മിക്സഡ് റിലേയിലും, വുമൺസ് റിലേയിലും ഗോൾഡ് മെഡൽ നേടി. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ
സാന്ദ്രാമോൾ സാബു കാരക്കാട്ടിന് 22ന് ഉച്ചകഴിഞ്ഞ് 3.30-ന് ലബ്ബക്കടയിൽ വമ്പിച്ച സ്വീകരണം നൽകും.
സ്വീകരണയോഗം ഇടുക്കി എം ഏൽ എ . റോയി കെ പൌലോസ് ഉദ്ഘാടനം ചെയ്യും.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെലിൻ തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും . ലബ്ബക്കട ലോട്ടസ് ബേക്കറി ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ സാന്ദ്രമോളെ സ്വീകരിക്കും. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ക്യാഷ് അവാർഡ് നൽകും. നരിയമ്പാറ-സ്വർണ്ണവിലാസം സ്വദേശിയായ സാന്ദ്രാമോൾ ഇൻഡ്യക്കുവേണ്ടി കായിക ഇനങ്ങളിൽ നിരവധി മെഡിലുകൾ മുൻപും നേടിയിട്ടുണ്ട്.
സ്വീകരണ യോഗത്തിൽ അനീഷ് മണ്ണൂർ,കോഴിമല രാജാവ് രാമൻ രാജമന്നാൻ,
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പടവൻ, മാത്യൂ ജോർജ്, വി ആർ ശശി, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, ബെന്നി പറപ്പള്ളി, അഭിലാഷ് മാത്യൂ. ജോസ് മാമ്മൂട്ടിൽ, ബാബു അഞ്ചാനി, .ജെ പി എം. കോളേജ് പ്രിൻസിപ്പൽ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സമുദായിക നേതാക്കൾ പങ്കെടുക്കുമെന്ന് ജോർജ് ജോസഫ് പടവിൽ,അനീഷ് മണ്ണൂർ,അഭിലാഷ് മാത്യു,കെ എൻ ബിനു,തങ്കമണി സുരേന്ദ്രൻ, ജോസഫ്തു മുഴയിൽ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.







































































































































