ഇടുക്കി ജില്ലയിലെ സബ് ഇൻസ്‌പെക്ടർമാർക്കായുള്ള പരിശീലന പരിപാടിക്ക് തുടക്കമായി

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) സംവിധാനം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്കായി ജില്ലാ ആസ്ഥാന ക്യാമ്പിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. പരിശീലനത്തിന്റെ ഉദ്ഘാടനം 2026 ജൂലൈ 21-ന് രാവിലെ 9.30-ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് നിർവഹിച്ചു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാം ജോസ് (ഡി.സി.ആർ.ബി) അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്സ് കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടോണീസ് തോമസ് സ്വാഗതം ആശംസിച്ചു.
ജൂലൈ 21 മുതൽ 25 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ പോലീസ് സ്റ്റേഷൻ ഭരണനിർവഹണം, അന്വേഷണ മികവ്, നിയമപരമായ നടപടിക്രമങ്ങൾ, നേതൃത്വപാടവം, പൊതുജന സേവനങ്ങളുടെ കാര്യക്ഷമത എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും.
ഉദ്ഘാടന ദിവസമായ ഇന്ന്, “പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്” എന്ന വിഷയത്തിൽ ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷിജു പി. എസ്. ക്ലാസ് നയിച്ചു.







































































































































