കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളില്‍ 2025-2026 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തടിയമ്പാട് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപ്പീല്‍ അപേക്ഷകള്‍ തൃശ്ശൂര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെയും സ്വീകരിക്കും. സര്‍ക്കാര്‍ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ പഠിച്ച് 2026 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ സ്റ്റേറ്റ് സിലബസ്സില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹതയുള്ളത്. www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും. അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിന് അര്‍ഹരല്ല. അപേക്ഷകര്‍ ക്ഷേമ നിധി പാസ്സ് ബുക്ക്, ആധാര്‍, ബാങ്ക് പാസ്സ്ബുക്ക്, മാര്‍ക്ക് ലിസ്റ്റ്, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, യൂണിയന്‍ സാക്ഷിപത്രം, പേരിനോ അഡ്രസ്സിനോ വ്യത്യാസം ഉണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവ അപേഷയോടൊപ്പം ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04912-236730







































































































































