കട്ടപ്പന അമ്പലക്കവല ഗുരുകുലം കുടുംബയോഗത്തിന്റെയും പ്രാർത്ഥനാഗ്രൂപ്പുകളുടെയും സംയുക്ത വാർഷിക പൊതുയോഗവും കലാസന്ധ്യയും നടന്നു
ശ്രീനാരായണ ധർമ്മ പരിപാലന യോഗം
1236-ാം നമ്പർ കട്ടപ്പന ശാഖാ യോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുകുലം കുടുംബയോഗത്തിന്റെയും പ്രാർത്ഥന ഗ്രൂപ്പുകളുടെയും സംയുക്ത വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും കലാ സന്ധ്യയുമാണ് അമ്പലക്കല എസ് എൻ സ്റ്റഡി സെന്ററിൽ വച്ച് നടന്നത്.
SNDP യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ യോഗം ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ വളർച്ചക്ക് വേണ്ടി പങ്കു വഹിച്ച വ്യക്തികളെ യോഗത്തിൽ ആദരിച്ചു.
SSLC,+2 പരിക്ഷകളിൽ മികവാർന്ന വിജയം നേടിയ കുട്ടികളെയും ഉപഹാരം നൽകി അനുമോദിച്ചു.
ശാഖായോഗം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ചു.
മലനാട് SNDP യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ. സോമൻ മുഖ്യപ്രഭാഷണം നടത്തി.
ശാഖയോഗം സെക്രട്ടറി ബിനു പാറയിൽ സംഘടനാ സന്ദേശം നൽകി.
കുടുംബയോഗം ചെയർമാൻ ജയൻ പുളിക്കതെക്കേതിൽ, കൺവീനർ മനീഷ് മുടവനാട്ട്, സജിന്ദ്രൻ പൂവാങ്കൽ, സി.കെ.വത്സ, ഷീബ വിജയൻ , പി.ഡി ലാലു, സനീഷ് പാറത്താഴത്ത്, രേഷ്മ കെ.ബി, ബിനു ബിജു, ഷാജി വെട്ടുകല്ല നാൽ തുടങ്ങിയവർ സംസാരിച്ചു.