Idukki വാര്‍ത്തകള്‍
43 വർഷത്തെ സേവനത്തിനുശേഷം തപാൽ വകുപ്പിൽ നിന്ന് വിരമിച്ച കൊച്ചറ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ കെ എസ് മോഹനന് ഫെഡറേഷൻ ഓഫ് നാഷ്നൽ പോസ്റ്റൽ ഓർഗനൈസേഷൻ്റെ (എഫ്എൻപിഒ) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി


43 വർഷത്തെ സേവനത്തിനു ശേഷം തപാൽ വകുപ്പിൽ നിന്ന് വിരമിച്ച കൊച്ചറ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ കെ എസ് മോഹനന് ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ്റെ
(എഫ്എൻപിഒ) നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
വണ്ടൻമേട് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
എഫ്എൻപിഒ ജില്ലാ പ്രസിഡൻ്റ് കെ.എ ബന്നി അധ്യക്ഷനായി. വണ്ടൻമേട് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മാനങ്കേരി, ജോർജ്കുട്ടി ജോസ്, രാജു ബേബി ,കെ.സി.ബിജു, ബി.വിജയകുമാർ,
ജോസ് മാടപ്പള്ളി, സി.എം. ബാലകൃഷ്ണൻ, ജി.പി.രാജൻ, മാനി പ്രിൻസ്, സജി ജോസഫ്, മോൻസി മഠത്തിൽ, ഷാജി തത്തംപള്ളിൽ, പി. എസ്. സോഫിമോൾ തുടങ്ങിയവർ സംസാരിച്ചു.