കൈയ്യേറ്റക്കാരേയും പാറമട ലോബികളെയും സംരക്ഷിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി


കൈയ്യേറ്റക്കാരേയും പാറമട ലോബികളെയും സംരക്ഷിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി.
കോൺഗ്രസ് കുന്തളംപാറ വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് കട്ടപ്പന കുന്തളംപാറ വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്‌തു. കെപിസിസിയുടെ ആഹ്വനപ്രകാരമാണ് വാർഡ് തലത്തിൽ കുടുംബസംഗമം നടത്തുന്നത്.
മുഖ്യമന്ത്രി മുതൽ ലോക്കൽ സെക്രട്ടറി വരെ പണം മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുന്നവരായി മാറിയെന്നും സാധാരണക്കാരെ മറന്ന് മാഫിയകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവായി CPM നേതാക്കൾ മാറിയെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.
എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജൻ, അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ, ബീന ടോമി, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ഐബിമോൾ രാജൻ, ബിജു എം കെ, റോണി കല്ലംമ്മാക്കൽ തുടങ്ങിയവർ സംസാരിച്ചു.