എഴുകുംവയൽ കരാട്ടേ ടീമിന്റെ 2024ലെ ബ്ലാക്ക്ബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങും നടന്നു
പുഷ്പഗിരി: എഴുകുംവയൽ കരാട്ടേ ടിംമിന്റെ 2024ലെ ബ്ലാബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങും പുഷ്പഗിരി ഡീപോൾ ഇന്റെർനാഷ്ണൽ റെസിഡൻഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽനടന്നു. കഴിഞ്ഞ പത്തുദിവസമായി നടന്നു വന്ന ക്യാമ്പിന്റെ സമാപന ദിവസമായിരുന്നു ബ്ലാക്ക്ബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങും നടന്നത്.ഷിറ്റോ സ്കൂൾ ഓഫ് കരാട്ടേ ഡു ഇന്ത്യൻ സ്ഥാപകനും ചീഫ് എക്സാമിനറുമായ ഹർഷി:ജെ.എസ്. ജേക്കബ്ബ് ദേവകുമാർ (8th Dan ബ്ലാക്ക്ബെൽറ്റ് ജപ്പാൻ)ബ്ലാക്ക്ബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങും നടത്തി.തുടർന്നു നടന്നപൊതുപരുപാടിയിൽ എഴുകുംവയൽ കരാട്ടേ ടീം മുഖ്യ പരിശീലകനും ഷിറ്റോ സ്കൂൾ ഓഫ് കരാട്ടേ ഡു ഇന്ത്യ എഴുകുംവയൽ ചീഫ് ഇൻസ്ട്രക്റ്ററുമായ ക്വോഷി:മാത്യൂ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം ഡീപോൾ ഇന്റെർനാഷ്ണൽ റെസിഡൻഷ്യൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഐക്കര ഉദ്ഘാടനം ചെയ്തു ഷിറ്റോ സ്കൂൾ ഓഫ് കരാട്ടേ ഡു ഇന്ത്യൻ സ്ഥാപകനും ചീഫ് എക്സാമിനറുമായ ഹർഷി:ജെ.എസ്. ജേക്കബ്ബ് ദേവകുമാർ (8th Dan ബ്ലാക്ക്ബെൽറ്റ് ജപ്പാൻ)മുഖ്യ അഥിതിആയിരുന്നു തുടർന്ന് എസ്.എൽ.സി. പ്ലസ്സ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കരാട്ടേ സ്കൂളിലെ വിദ്യാർഥികൾക്കുള്ള അനുമോദനം ഡീപോൾ ഇന്റെർനാഷ്ണൽ റെസിഡൻഷ്യൽ സ്കൂൾപ്രിൻസിപ്പൽ സജി പി.എൻ നിർവ്വഹിച്ചു.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമറ്റിചെയർമാനും എഴുകുംവയൽ കരാട്ടേ ടിംമിന്റെ സീനിയർ ഇൻസ്ട്രക്റ്റർ ആയ സുരേഷ്പള്ളിയാടി,ഇടുക്കി ജില്ലാകരാട്ടെ അസോസിയേഷൻ ട്രഷർ സെൻസയി ഡെനിറ്റ് കെ തോമസ്, സെൻസായ്മാരായ സുഭാഷ് എസ്,സോജി ചാക്കോ,അഖിൽവിജയൻ,സച്ചിൻടോം,പി.എസ് ശ്രീഹരി,അച്ചുദേവസ്യ തുടങ്ങിയവർ ആശംസകൾഅർപ്പിച്ചു കൊണ്ട് സംസാരിച്ചു. എഴുകുംവയൽ കരാട്ടേ ടിംമിന്റെ ചീഫായ മാത്യൂജോസഫിന് 7th ഡാൻ ബ്ലാക്ക്ബെൽറ്റ് നൽകി ക്യോഫി പദവിയും,സുരേഷ് പള്ളിയാടിക്ക് 6th ഡാൻ ബ്ലാക്ക്ബെൽറ്റ് നൽകി ഷിഹാൻ പദവി എന്നിവയും.ഹൻഷി:ജെ.എസ്. ജേക്കബ്ബ് ദേവകുമാർ നൽകി
ഒരേ വേദിയിൽ അച്ഛനും മകളും കരാട്ടെയിൽ യിൽ ബ്ലാക്ക് ബെൽറ്റ് നേടി എന്ന പ്രത്യേകതയും ഉണ്ടായി. ബാബു സെബാസ്റ്റ്യൻ, മഗ്‌നോലിയ ബാബുസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഈ കുടുംബത്തിലെ മൂത്ത മകൾ ബസൂലിയ ബാബുസ് രണ്ടുവർഷം മുമ്പ് ഹാൻഷിയിൽ നിന്നും ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു.
എഴുകുംവയൽ കരാട്ടെ ടീമിന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ആയിരത്തോളം കുട്ടികൾ കരാട്ടേ അഭ്യസിച്ചു വരുന്നു.
പരുപാടികൾക്ക് സെൻസായ്മാരായ പി.എസ് ശ്രിഹരി,ബിപിൻജെയ്മോൻ,അച്ചുദേവസ്യ,ബിപിൻജോഷി,വൈഷ്ണവ് ബിജു,ജിത്തുചന്ദ്രൻ,അശ്വിൻസജി,
ജിയോജോയി,രാജേഷ് തുടങ്ങിയവർനേതൃത്വംനൽകി