ഇടുക്കിപ്രധാന വാര്‍ത്തകള്‍സിനിമ
ഓപ്പറേഷൻ നേച്ചർ; ടീം ഇലയ്ക്ക് സംവിധായകൻ തരുൺ മൂർത്തിയുടെ അഭിനന്ദനം
കട്ടപ്പന: തരുൺ മൂർത്തി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ഓപ്പറേഷൺ ജാവ. ചിത്രത്തിലെ വൈറൽ പോസ്റ്റർ നിരവധി പേർ റീ ക്രിയേറ്റ് ചെയ്തിരുന്നു. കേരളത്തിലെ തന്നെ മികച്ച പ്രമുഖ പരിസ്ഥിതി സംഘടനയായ ഇല നേച്ചർ ഫൗണ്ടേഷൻ റീ ക്രിയേറ്റ് ചെയ്ത ചിത്രം സംവിധായകൻ തരുൺ മൂർത്തി കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഓപ്പറേഷൻ നേച്ചർ എന്ന ടാഗ് ലൈനിൽ വന്നിരിക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇടുക്കി ജില്ലയിൽ വനം വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വന മഹോത്സവത്തിൻ്റെ ഇട വേളയിലാണ് ഇലയുടെ പ്രസിഡൻ്റും കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹനും കൂട്ടരും ഒപ്പറേഷൻ ജാവയ്ക്ക് പകരമായി പരിസ്ഥിതിയുമായി ചേർത്ത് വച്ച് ഓപ്പറേഷൻ നേച്ചർ ഒരുക്കിയത്.