ഇടിഞ്ഞമലയിൽ അഴിഞ്ഞാട്ടം നടത്തിയ തങ്കമണി എസ് ഐക്കെതിരെ നടപടി സ്വീകരിക്കണം…


റോഡ് സൈഡിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്ന യുവാക്കളെ കൈയേറ്റം ചെയ്ത തങ്കമണി എസ് ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയിയിൽ ഇടിഞ്ഞമലയിലാണ് സംഭവം. പ്രൈവറ്റ് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായ ഹരി എസ് നായർ ജോലി കഴിഞ്ഞ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിന് ശേഷം വീട്ടിൽ പോകുന്നതിനായി വാഹനമിറങ്ങി സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് പോലീസ് അതിക്രമം കാട്ടിയത്. റോഡിൽ നിന്നും 200 മീറ്റർ നടപ്പ് വഴിയാണ് ഹരിയുടെ വീട്ടിലേക്ക് ഉള്ളത്. ഇതു
വഴി വന്ന തങ്കമണി പോലീസ് സ്റ്റേഷനിലെ വാഹനം ഹരിയുടെ സമീപം നിറുത്തുകയും എന്താടാ ഇവിടെ പരിപാടിയെന്ന് ചോദിച്ച് ചീത്ത വിളിച്ച് കേറടാ വണ്ടിയിൽ എന്ന് ആക്രോശിച്ച്കൊണ്ട് എസ് ഐ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഹരിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിക്കുകയാണ് ഉണ്ടായത്. ഹരിയെ പിടിച്ചു തള്ളുകയും കരണത്ത് അടിച്ച് ബലമായി പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. വേറെ 3 പോലീസ് ഉദ്യോഗസ്ഥർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു വരുന്ന വഴിയാണെന്നും വീട്ടിലേക്ക് പോകുകയാണെന്നും ഹരി പറഞ്ഞിട്ടും എസ് ഐ കേൾക്കാൻ കൂട്ടാക്കിയില്ല. നിന്നെ ഞാൻ കൊണ്ടുപോകുമെന്ന് കേട്ടാൽ അറക്കുന്ന ഭാക്ഷയിൽ ചീത്ത വിളിക്കുകയും . ഞാൻ പി എസ് സി പരീക്ഷ എഴുതി എസ് ഐ ആയതാണന്നും നിന്നെ കൈകാര്യം ചെയ്യുമെന്നും ഭീക്ഷണി മുഴക്കിയതായും ഹരി പറയുന്നു. ബഹളം കെട്ട് അയൽവാസികൾ ഓടികൂടുകയും ഒരു കാര്യവും ഇല്ലാതെ എന്തിനാണ് സ്റ്റേഷനിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. ഇവരെയും കേട്ടാൽ അറക്കുന്ന ഭാക്ഷയിൽ എസ് ഐ ചീത്തവിളിച്ചു. ഈ സമയം മറ്റൊരു വാഹനത്തിൽ ഏകദേശം 4 പോലീസ് ഉദ്യോഗസ്ഥരും വന്നു. ഈ സംഭവവങ്ങളറിഞ്ഞ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മെമ്പർ റെജി ഇലുപ്പിലിക്കാട്ട് വരുകയും എസ് ഐയുടെ അടുത്ത് എന്താണ് വിഷയമെന്ന് ചോദിച്ചറിയാൻ ശ്രമിക്കുകയും ചെയ്തു. മെമ്പറോടും എസ് ഐ വളരെ മോശമായി പെരുമാറുകയും മെമ്പറെ പിടിച്ചു തള്ളുകയും ചെയ്തു. തുടർന്ന് കട്ടപ്പന ഡി വൈ എസ് പിയുമായി ഗ്രാമപഞ്ചായത്ത് മെമ്പർ സംസാരിക്കുകയും ഡി വൈ എസ് പി എസ് ഐ വിളിക്കുകയും ചെയ്തിരുന്നു. എസ് ഐ ഫോൺ എടുക്കാത്തതിനെ തുടർന്ന് കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് എസ് ഐയുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചതിന് ശേഷമാണ് പോലീസ് പിരിഞ്ഞു പോകാൻ തയ്യാറായത്.
ഇതിന് ശേഷം ഇന്ന് ഹരിക്കെതിരെയും ഈ സംഭവങ്ങളറിഞ്ഞു വന്ന ഗ്രാമപഞ്ചായത്ത് മെമ്പർ റെജി ഇലുപ്പിലിക്കാടിന് എതിരെയും ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് രെജിസ്റ്റർ ചെയ്തിരിക്കുകയാണ്. സിനിമയിലെ പോലീസ് കഥാപത്രങ്ങളെ അനുകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറാവണം. ഒരു പ്രകോപനവുമില്ലാതെ സംഘർഷമുണ്ടക്കാൻ ശ്രമിക്കുകയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കയും ചെയ്ത തങ്കമണി പോലീസ് സ്റ്റേഷനിലെ എസ് ഐ ഐൻ ബാബുവിനെതിരെ അന്വേഷണം നടത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണം. ഹരിപ്രസാദിനും റെജി ഇലുപ്പിലിക്കാടിനുമെതിരെയുള്ള കള്ളകേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഡിജിപി, പോലീസ് കംപ്ലയിന്റ് അതൊരിറ്റി, ഇടുക്കി എസ് പി എന്നിവർക്ക് പരാതി നൽകിയതായും നടപടി ഉണ്ടായില്ലങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, ജോസ് തച്ചാപറമ്പിൽ, ആനന്ദ് തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു….