വൊക്കേഷണൽ ഹയർ സെക്കൻഡറി അപേക്ഷ : അവസാന തീയതി മെയ് 25
*വൊക്കേഷണൽ ഹയർ സെക്കൻഡറി അപേക്ഷ : അവസാന തീയതി മെയ് 25*
*ഇടുക്കിയിൽ 16 സ്‌കൂളുകൾ*
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. vhseportal.lerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ( admission.dge.kerala.gov.in ) ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) അധിഷ്ഠിതമായ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. പ്രവേശന നടപടികൾ സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.അപേക്ഷാ സമർപ്പണത്തിനും സംശയനിവാരണത്തിനും ഹെൽപ് ഡെസ്കിന്റെ സഹായം തേടാവുന്നതാണ്. അവസാന തീയതി മെയ് 25 .
ഗവ. വിഎച്ച്എസ്എസ് രാജകുമാരി,ഗവ. വിഎച്ച്എസ്എസ് ദേവിയാര്‍ കോളനി,ഗവ. വിഎച്ച്എസ്എസ് നെടുങ്കണ്ടം,ഗവ. വിഎച്ച്എസ്എസ് മൂലമറ്റം,ഗവ. വിഎച്ച്എസ്എസ് വാഴത്തോപ്പ്,ഗവ. വിഎച്ച്എസ്എസ് മൂന്നാര്‍,ഗവ. വിഎച്ച്എസ്എസ് മണിയാറന്‍കുടി,ഗവ. വിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി,ഗവ. വിഎച്ച്എസ്എസ് തൊടുപുഴ,ഗവ. വിഎച്ച്എസ്എസ് കുമളി,ഗവ. വിഎച്ച്എസ്എസ് തട്ടക്കുഴ,
എസ്എന്‍ഡിപി വിഎച്ച്എസ്എസ് അടിമാലി ,എസ്എന്‍ വിഎച്ച്എസ്എസ് കഞ്ഞിക്കുഴി,എസ്എന്‍എം വിഎച്ച്എസ്എസ് വണ്ണപ്പുറം,സികെ വിഎച്ച്എസ്എസ് വെളളിയാമറ്റം,എംബി വിഎച്ച്എസ്എസ് സേനാപതി, ഉടുമ്പഞ്ചോല എന്നിങ്ങനെ 16 വിഎച്ച്എസ്എസ് സ്‌കൂളുകളാണ് സർക്കാർ , എയ്‌ഡഡ് മേഖലകളിലായി ഇടുക്കി ജില്ലയിലുള്ളത്.
പ്രസ്തുത സ്‌കൂളുകളിൽ ലഭ്യമാകുന്ന കോഴ്‌സുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക് പേജിൽ ലഭ്യമാണ്